കൊയിലാണ്ടി നഗരസഭ വരകുന്ന് – വട്ടക്കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ വരകുന്ന് – വട്ടക്കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു. എംഎല്‍എ കാനത്തിൽ ജമീലയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചിലവയിച്ചാണ് റോഡ് നിര്‍മ്മിച്ചത്. ഉദ്ഘാടനം MLA കാനത്തിൽ ജമീല നിര്‍വ്വഹിച്ചു. ചടങ്ങിൽ കൊയിലാണ്ടി നഗരസഭ കൗൺസിലർ വി.എം. സിറാജ് അദ്ധ്യക്ഷത വഹിച്ചു. മനോഹരൻ, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ശ്രീജേഷ്. സി. സ്വാഗതവും ബിനില നന്ദിയും പറഞ്ഞു.
