KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സ്റ്റേഡിയം നഗരസഭയ്ക്ക് കൈമാറണം: എ.കെ.ജി സ്പോർട്സ് സെൻ്റർ

കൊയിലാണ്ടി സ്റ്റേഡിയം നഗരസഭയ്ക്ക് കൈമാറണമെന്ന് എ.കെ.ജി സ്പോർട്സ് സെൻ്റർ ജനറൽബോഡി ആവശ്യപ്പെട്ടു. പാട്ടക്കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം അധികാരികളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എ.കെ.ജി സ്പോർട്സ് സെന്ററിന് പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.
എ.കെ.ജി സ്പോർട്സ് സെന്ററിന്റെ വാർഷിക ജനറൽ ബോഡി യോഗം മുൻ എം.എൽ.എ കെ. ദാസൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടിയിലെ കായിക താരങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യത്തോടെ ഉപയോഗിക്കാൻ കഴിയുന്ന നിലയിൽ കൊയിലാണ്ടി സ്റ്റേഡിയത്തെ മാറ്റണമെന്ന് അദ്ധേഹം പറഞ്ഞു. ചേരിക്കുന്നുമ്മൽ മനോജ് അധ്യക്ഷത വഹിച്ചു.
അഡ്വ. എൽ.ജി. ലിജീഷ് (പ്രസിഡണ്ട്) എ.പി. സുധീഷ് (ജനറൽ കൺവീനർ) ചേരിക്കുന്നുമ്മൽ മനോജ് (ട്രഷറർ), പി.കെ. ഭരതൻ, ജാൻവി സത്യൻ എന്നിവർ വൈസ് പ്രസിഡണ്ടുമാരായും കെ. അബൂബക്കർ, ടി.വി.ദാമോദരൻ എന്നിവരെ ജോയിൻ കൺവീനർമാരായും യോഗം തെരഞ്ഞെടുത്തു. യോഗത്തിൽ യു.കെ. ചന്ദ്രൻ സ്വാഗതവും ടി.വി.ദാമോദരൻ നന്ദിയും പറഞ്ഞു.
Share news