KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സേവാഭാരതി പാലിയേറ്റീവ് കെയർ വാഹന സമർപ്പണം

കൊയിലാണ്ടി: സേവാഭാരതി പാലിയേറ്റീവ് വാഹന സമർപ്പണം കൊളത്തൂർ ആശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു. ശ്രീ ഗുരുജി വിദ്യാലയ അങ്കണത്തിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി സേവാഭാരതി പ്രസിഡണ്ട് കെ എസ് ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രാജീവൻ സ്റ്റീൽ ഇന്ത്യ ഗ്രൂപ്പ് എം ഡി കെ എം രാജീവൻ, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ മാനേജർ ഹരീഷ് സി കെ എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.
ആർഎസ്എസ് ജില്ലാ സംഘചാലക് എം ശിവരാമൻമാസ്റ്റർ സേവാ സന്ദേശം നൽകി. സേവാഭാരതി സംസ്ഥാന സെക്രട്ടറി നിഷി രഞ്ജൻ മുഖ്യ ഭാഷണം നടത്തി. 22 തവണ രക്തദാനം ചെയ്ത പ്രവീണിനെ ചിദാനന്ദപുരി സ്വാമികൾ പൊന്നാട അണിയിച്ച് ആദരിച്ചു. വി എം മോഹനൻ, ശ്രീകല കേളോത്ത്, വി എം ഭാസ്കരൻ, രഞ്ജിഷ് ദാമോദരൻ, സ്മിനു രാജ് വി എന്നിവർ ആശംസ പ്രസംഗം നടത്തി. കെ എം രജീ സ്വാഗതവും മോഹനൻ കല്ലേരി നന്ദിയും പറഞ്ഞു.
Share news