KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുന്ന, സ്ത്രീ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനാഘോഷം നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ ഉൾപ്പെടുന്ന വനിതാ കൗൺസിലർമാർ, സെക്രട്ടറി ഉൾപ്പെടെയുള്ള വനിതാ ജീവനക്കാർ, ഐ സി ഡി എസ്സ് സൂപ്പർവൈസറുടെ നേതൃത്വത്തിലുള്ള അങ്കണ വാടി ജീവനക്കാർ, കുടുംബ ശ്രീ മെമ്പർ സെക്രട്ടറിയുടെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകർ, നഗരസഭയിലെ ഹരിത കർമ സേനഗങ്ങൾ തുടങ്ങി സ്ത്രീകൾ മാത്രം അടങ്ങുന്ന വലിയൊരു കൂട്ടായ്മയാണ് WISH..
മുനിസിപ്പൽ ടൌൺ ഹാളിൽ സ്വാഗതഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം എം എൽ എ കാനത്തിൽ ജമീല നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ആദ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമറ്റി ചെയര്മാന്മാരായ ഇന്ദിര ടീച്ചർ, പ്രജില, നിജില പറവക്കൊടി, വനിതാ കൗൺസിലർമാർ എന്നിവരും മുനിസിപ്പൽ സെക്രട്ടറി ഇന്ദു എസ് ശങ്കരി, ഐ സി ഡി എസ്സ് സൂപ്പർവൈസർ സബിത സി, കുടുംബശ്രീ മെമ്പർ സെക്രട്ടറി രെമിത, സി ഡി എസ്സ് ചെയർപേഴ്സൺ മാരായ വിബിന കെ കെ, ഇന്ദുലേഖ, എന്നിവരും സംസാരിച്ചു.
ചടങ്ങിൽ കേരളത്തിലെ ഏറ്റവും മികച്ച ജാഗ്രതാ സമിതിയായി തിരഞ്ഞെടുക്കപ്പെട്ട കൊയിലാണ്ടി മുനിസിപ്പാലിറ്റിക്ക് വനിതാ കമ്മീഷൻ നൽകിയ അവാർഡ് വിതരണവും മുനിസിപ്പൽ ജാഗ്രത സമിതിയിലെ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും നടത്തി. 2924 ലെ വനിതാ ദിന സന്ദേശത്തെ സ്ത്രീകൾക്കായി നിക്ഷേപിക്കാം പുരോഗതി ത്വരിതപ്പെടുത്താം എന്ന വിഷയത്തെ അധികരിച്ച് നടത്തി യ ടോക് ഷോ യിൽ അന്വേഷി അജിത, മീഡിയവൺ സീനിയർ കറസ്‌പോണ്ടന്റ് ഷിദ ജഗത്, കൊയിലാണ്ടി ബാറിലെ സീനിയർ അഭിഭാഷക അഡ്വ. സീന പി എസ്സ്, അദ്ധ്യാപികയും മുൻ കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റാരുമായ കവിത പി സി എന്നിവർ പങ്കെടുത്തു.
തുടർന്ന് സ്ത്രീ പക്ഷ സിനിമകളുടെ പ്രദർശനവും WISH അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. തുടർന്ന് രാത്രി നടത്തവും സംഘടിപ്പിച്ചു. അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച്‌ 8 രാവിലെ വരെ പരിപാടികൾ നീണ്ടു നിന്നു.
Share news