KOYILANDY DIARY.COM

The Perfect News Portal

കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി മന്ത്രി

.

കൊല്ലം: കൊട്ടിയത്ത് ദേശീയപാത അപകടകരമായ രീതിയിൽ തകർന്നു. നിർമ്മാണത്തിനിടെ മൈലക്കാട് ഭാഗത്തെ സംരക്ഷണഭിത്തിയാണ് തകർന്നത്. സർവീസ് റോഡ് അടക്കം ഇടിഞ്ഞുതാഴ്ന്നു. മണ്ണിടിഞ്ഞ് താഴ്ന്നാണ് സംരക്ഷണഭിത്തി തകർന്നത്. മൈലക്കാട് പാലത്തിന്റെ അപ്രോച്ച് റോഡിൽ ഗർത്തം രൂപം കൊണ്ടു. സ്കൂൾ ബസും കാറുകളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ തകർന്ന റോഡിൽ കുടുങ്ങിക്കിടക്കുകയാണ്. സംഭവത്തിൽ അന്വേഷണത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് നിർദേശം നൽകി.

Share news