യുവതിയിൽ നിന്നും പണം തട്ടിയ പ്രതി കോട്ടക്കൽ സ്വദേശി പിടിയിൽ

കോഴിക്കോട് : യുവതിയിൽ നിന്നും പണം തട്ടിയെടുത്ത തട്ടിപ്പു കേസിലെ പ്രതി പിടിയിൽ. മലപ്പുറം കോട്ടക്കൽ എടരിക്കോട് സ്വദേശി പരുത്തി കുന്നൻ വീട്ടിൽ മുഹമ്മദ് അഷ്റഫ് (49)നെയാണ് മാവൂർ പോലീസ് പിടികൂടിയത്.
പ്രതിയായ മുഹമ്മദ് അഷ്റഫും കൂട്ടു പ്രതികളും ചേർന്ന് പെരുവയൽ സ്വദേശിനിയിൽ നിന്നും ബിസിനസ് വിപുലീകരിക്കാൻ ലോൺ ശരിയായാക്കി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പേപ്പർ വർക്കിനും ട്രാൻസാക്ഷൻ ചാർജിനുമായി ഗൂഗിൾ പേ വഴി പരാതിക്കാരിയിൽ നിന്ന് പലതവണകളിലായി 2,50000 രൂപ വാങ്ങിയെടുക്കുകയായിരിന്നു.
.

.
എന്നാൽ ലോൺ ശരിയാക്കി കൊടുക്കാതെ പ്രതികൾ യുവതിയെ വഞ്ചിക്കുകയായിരുന്നു. പ്രതിക്ക് ടൗൺ, പന്തീരങ്കാവ്, നടക്കാവ് എന്നീ സ്റ്റേഷനുകളിൽ സമാനമായ ചീറ്റിംഗ് കേസുകൾ നിലവിലുണ്ട്. പ്രതിയെ പെരുമണ്ണ തയ്യിൽ താഴത്തെ ഭാര്യ വീട്ടിൽ വെച്ചാണ് മാവൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ SI രമേശ് ബാബു SCPO ആബിദ് എന്നിവർ ചേർന്ന് കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു .
