കോതമംഗലം ജി.എൽ.പി സ്കൂളിലെ കിണറും പരിസരവും ശുചീകരിച്ചു
കൊയിലാണ്ടി: കോതമംഗലം ജി.എൽ.പി സ്കൂളിലെ കിണറും പരിസരവും ശുചീകരിച്ചു. 1915ൽ തലശ്ശേരി താലൂക്ക് ആയിരുന്നപ്പോൾ കുഴിച്ച ഈ കിണർ ഒരുപാടുപേരുടെ ജലസ്രോതസ്സായിരുന്നു. ഇടക്കാലത്തു ഉപയോഗിക്കാതെ കാടുകയറികിടന്ന കിണറും പരിസരവുമാണ് നഗരസഭ ശുചീകരിച്ചത്. ചരിത്രമുറങ്ങുന്ന കൊയിലാണ്ടി പട്ടണത്തിലെ പഴയകാല വ്യാപാര കേന്ദ്രമായിരുന്ന ബാപ്പൻകാട് ജംഗ്ഷനും കോതമംഗലം ജി.എൽ.പി സ്കൂളും സ്കൂളിലെ പൊതു കിണറും അത്ര തന്നെ പ്രാധാന്യമുള്ളതാണ്.

കോതമംഗലം സ്കൂൾ PTA യുടെ നേതൃത്വത്തിൽ ആർട്ട് വർക്കുകളും പെയിന്റിംഗുകളും നടത്തി. മുൻഭാഗത്തായി ഗാന്ധി പ്രതിമയും നിർമിച്ചിട്ടുണ്ട്. PTA യുടെ നിർദ്ദേശ പ്രകാരം ശില്പി ബിജു കലാലയം ആണ് പ്രവൃത്തികൾ നടത്തിയത്. MLA കാനത്തിൽ ജമീല നവീകരിച്ച കിണറിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ. പി സുധ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പ്രമോദ് സ്വാഗതവും, വാർഡ് കൗൺസിലർമാരായ ദൃശ്യ, ഷീന എന്നിവർ സംസാരിച്ചു. PTA പ്രസിഡന്റ് പി എം ബിജു നന്ദി പറഞ്ഞു
