കോതമംഗലം സായാഹ്നം വയോക്ലബ് വയോജന സംരക്ഷണ നിയമ ബോധവൽകരണ ക്ലാസ് “നിയമ വഴി” സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ 31-ാം വാർഡ് കോതമംഗലം സായാഹ്നം വയോക്ലബിൻ്റെ നേതൃത്വത്തിൽ വയോജന സംരക്ഷണ നിയമ ബോധവൽകരണ ക്ലാസ് “നിയമ വഴി” സംഘടിപ്പിച്ചു. കോതമംഗലം രാജീവ് ഗാന്ധി സ്മാരക ശിശുഭവനിൽ വെച്ച് നടന്ന പരിപാടി വാർഡ് കൗൺസിലർ ദൃശ്യ. എം ഉദ്ഘാടനം ചെയ്തു. സായാഹ്നം വയോ ക്ലബ് പ്രസിഡണ്ട് കെ കെ ദാമോദരൻ അധ്യക്ഷത വഹിച്ചു.

ജില്ലാ ആസൂത്രണ സമിതി അംഗം കെ. സുധാകരൻ സംരക്ഷണ നിയമം എന്ന വിഷയത്തിൽ ക്ലാസെടുത്തു. സെക്രട്ടറി സുലോചന ഉണ്ണി, രാമദാസൻ പറമ്പിൽ, വേണുഗോപാൽ കടവണ്ണൂർ കെ, ശോഭ കെ, പ്രീതി കെ എന്നിവർ സംസാരിച്ചു.

