കോതമംഗലം ബ്രദേഴ്സ് ഉന്നത വിജയികളെ അനുമോദിച്ചു

കൊയിലാണ്ടി: ഉന്നത വിജയികളായ വിദ്യാർത്ഥികളെ കോതമംഗലം ബ്രദേഴ്സിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹരിനന്ദ എസ് എസ്, BSc Maths പരീക്ഷയിൽ ഉന്നത വിജയം നേടിയ സ്നേഹ ഡി.എസ്, Plus Two പരീക്ഷയിൽ ഉന്നത വിജയം നേടിയ റോഷൻ ലജീഷ്, അഭിഷേക് വിനോദ്, SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ തേജസ് ജിതേഷ്, വിൻ പ്രീത് വിനോദ്, LSS പരീക്ഷയിൽ ഉന്നത വിജയം നേടിയ കാശിനാഥ് എം, കൈലാസ്നാഥ് എം ദയകൃഷ്ണ എസ്.എ തുടങ്ങിയവരെയാണ് ആദരിച്ചത്. കോതമംഗലം ബ്രദേഴ്സ് പ്രസിഡണ്ട് മഹേഷ് വി.എം, സെക്രട്ടറി പ്രദീപ് സായിവേൽ മഹേഷ് കുമാർ പി.കെ തുടങ്ങിയവർ പങ്കെടുത്തു.
