കോരോത്ത്കണ്ടി ദാമോദരൻ നായർ സ്മാരക ലൈബ്രറി ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു

ചേമഞ്ചേരി: കോരോത്ത്കണ്ടി ദാമോദരൻ നായർ സ്മാരക ലൈബ്രറി ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ അംഗം പി. വേണു മാസ്റ്റർ, ലൈബ്രറി നേതൃസമിതി അംഗം കെ.വി. സന്തോഷ്, കവി സത്യചന്ദ്രൻ പൊയിൽക്കാവ് എന്നിവർ പങ്കെടുത്ത പരിപാടിയിൽ ലൈബ്രറി പ്രസിഡണ്ട് ശശീന്ദ്രൻ ഒറവങ്കര അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു.
