മേളപ്പെരുക്കത്തിൽ കൊയിലാണ്ടിക്ക് അഭിമാനമായി കൊരയങ്ങാട് വാദ്യസംഘം
കൊയിലാണ്ടി: മേളപ്പെരുക്കത്തിൽ കൊയിലാണ്ടിക്ക് അഭിമാനമായി കൊരയങ്ങാട് വാദ്യസംഘം. കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ടമേളത്തിൽ ഹെയർസെക്കണ്ടറി വിഭാഗത്തിൽ നടന്ന വാശിയേറിയ മൽസരത്തിൽ കുത്തക കൈവിടാതെ ജി.വി.എച്ച്.എസ്.കൊയിലാണ്ടി എ ഗ്രേഡ് കരസ്ഥമാക്കി.

വാശിയേറിയ ചെണ്ടമേള മത്സരത്തിൽ തൃശ്ശൂരിലെയും, പാലക്കാടിൻ്റെയും, കുട്ടികളെ പിന്നിലാക്കിയാണ് എ ഗ്രേഡ് കരസ്ഥമാക്കിയത്. കളിപ്പുരയിൽ രവീന്ദ്രൻ്റെ നേതൃത്വത്തിലുള്ള കൊരയങ്ങാട് വാദ്യസംഘം പരിശീലനം നൽകിയ കുട്ടികളാണ് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്.ന് വേണ്ടി വിജയം കൊയ്തത്.

മറ്റ് വിദ്യാലയങ്ങൾ വൻതോതിൽ തുക ചിലവഴിച്ച് വിദ്യാർത്ഥികളെ അയക്കുമ്പോൾ കൊയിലാണ്ടി സ്കൂളിനു വേണ്ടി യാതൊരു പ്രതിഫലവും വാങ്ങാതെയാണ് കളിപ്പുരയിൽ രവീന്ദ്രൻ്റെ നേതൃത്വത്തിലുള്ള കൊരയങ്ങാട് വാദ്യസംഘം കൊയിലാണ്ടി സ്കൂളിനു വേണ്ടി കുട്ടികളെ മത്സരത്തിനിറക്കുന്നത് ‘വാദ്യസംഘത്തിലെ മുൻ കാല ജേതാക്കളാണ് ഇവർക്കുള്ള പരിശീലനം കൊരയങ്ങാട് വെച്ച് നടത്തുന്നത്.




