KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര ആഘോഷവരവ് വേറിട്ട കാഴ്ചയായി

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ദേശവാസികളുടെ കൂട്ടായ്മയിൽ നടന്ന ആഘോഷവരവ് വേറിട്ട കാഴ്ചയായി. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ആഘോഷവരവാണ് വർണ്ണപ്പകിട്ടിൻേറയും താളവാദ്യ വൈവിധ്യത്തിൻ്റേയും നവ്യാനുഭവം പകർന്ന് ക്ഷേത്രോങ്കണത്തെ ധന്യമാക്കിയത്.

മണമൽ, കോതമംഗലം, കോമത്ത് കര, പയറ്റുവളപ്പിൽ പ്രദേശവാസികളാണ് ആഘോഷ വരവിൽ പങ്കാളികളായത്. കോതമംഗലം അയ്യപ്പക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ആഘോഷ വരവ് നഗരത്തിലൂടെ നീങ്ങി വിവിധ കേന്ദ്രങ്ങളിൽ ഭക്തജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി പയറ്റുവളപ്പിൽ വഴി ക്ഷേത്രാങ്കണത്തിൽ സംഗമിച്ചു. മുത്തു കുടകളും ശിങ്കാരിമേളവും ദേവ നൃത്തവും കൊരയങ്ങാട് ക്ഷേത്ര വാദ്യ സംഘത്തിന്റെ മേളപ്പർച്ചയും ആഘോഷ വരവിന് ശോഭയേകി.

Share news