കൊരയങ്ങാട് കലാക്ഷേത്രം നവരാത്രി ആഘോഷവും, പുതിയ ബാച്ചിലേക്കുള്ള പ്രവേശനോത്സവവും

കൊയിലാണ്ടി: കൊരയങ്ങാട് കലാക്ഷേത്രത്തിൻ്റെ നവരാത്രി ആഘോഷ പരിപാടികൾ 11ന് കൊരയങ്ങാട് ക്ഷേത്ര മൈതാനിയിൽ വെച്ച് നടത്തും. രാത്രി 7 മണിക്ക് സംഗീത വിദ്യാർത്ഥികളുടെ നൃത്തനൃത്യങ്ങളും, ചിത്രരചനാ പ്രദർശനവും, കൂടാതെ ഇടയ്ക്ക മാന്ത്രികൻ പെരിങ്ങോട് സുബ്രഹ്മണ്യൻ നൃത്ത വിദ്യാർത്ഥികളുടെ നവരസഭാവങ്ങൾ ഇടയ്ക്കയിൽ സന്നിവേശിപ്പിക്കുന്ന ഫ്യൂഷ്യനും, വിഷ്ണു അശോകിൻ്റെ വയലിൻ ഫ്യൂഷനും, പ്രസിദ്ധമായ ജാനു തമാശകളും സ്റ്റേജിൽ അരങ്ങേറും.

13 ന് രാവിലെ നൃത്തം, ശാസ്ത്രീയ നൃത്തം, ശാസ്ത്രീയ സംഗീതം, ചിത്രരചന എന്നീ വിഷയങ്ങളിൽ പ്രഗൽഭരായ ദീപ സുനിൽ ഓർക്കാട്ടേരി, ആര്യാദാസ്, സായ് പ്രസാദ് ചിത്രകൂടം എന്നീ അദ്ധ്യാപകരുടെ ശിക്ഷണത്തിൽ പുതിയ ബാച്ചിലേക്കുള്ള പ്രവേശനോത്സവം ആരംഭിക്കും.

