കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു
കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ അണേലയില്‍ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നടന്ന രക്തസാക്ഷി ദിനാചരണ പരിപാടി ഡി.വൈ.എഫ്.ഐ മുൻ ജില്ലാ പ്രസിഡൻ്റ് സി. അശ്വനിദേവ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എൻ ബിജീഷ്, സി ബിജോയ്, റിബിൻകൃഷ്ണ, ജാൻവി കെ സത്യൻ, കീർത്തന എന്നിവർ സംസാരിച്ചു.

കൊയിലാണ്ടി ഈസ്റ്റ് മേഖലാ പ്രസിഡണ്ട് നീരജ് രക്തസാക്ഷി പ്രതിഞ്ജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പ്രസിഡൻ്റ് കെ.കെ സതീഷ് ബാബു അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി അനൂപ് സ്വാഗതം പറഞ്ഞു. കുറുവങ്ങാട് ശക്തി തിയേറ്റേഴ്സ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് യുവജനങ്ങൾ പങ്കെടുത്തു.




