കൊണ്ടംവള്ളി അയ്യപ്പ ക്ഷേത്ര മഹോത്സവം കൊടിയേറി

കൊയിലാാണ്ടി: മേലൂർ കൊണ്ടംവള്ളി അയ്യപ്പക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. തന്ത്രി പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാട്
മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് വിവിധ സംഘങ്ങളുടെ തിരുവാതിരക്കളികൾ അരങ്ങേറി.
.

- 14ന് തിങ്കളാഴ്ച വിഷു സദ്യ, പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികൾ.
- 15 ന് വി.കെ. സുരേഷ്ബാബുവിൻ്റെ പ്രഭാഷണം, കലാമണ്ഡലം നയനൻ്റെ ഓട്ടൻതുള്ളൽ, പിന്നണി ഗായകർ അണിനിരക്കുന്ന ഗാനമേള, 16ന് പറയൻ തുള്ളൽ, ചാക്യാർകൂത്ത്.

- 17 ന് ചാക്യാർകൂത്ത്, തായമ്പക, തീയാട്ട്,
- 18 ന്, മടക്ക എഴുന്നള്ളിപ്പ് കുളക്കര മേളം, കരിമരുന്ന് പ്രയോഗം,
- 19 ന് ദേവകീ നന്ദൻ ആലപ്പുഴ അവതരിപ്പിക്കുന്ന കൃഷ്ണകുചേല ദൃശ്യാവിഷ്കാരം, പള്ളിവേട്ട എഴുന്നള്ളിപ്പ്, കരിമരുന്ന് പ്രയോഗം എന്നിവ നടക്കും.
- 20ന് ഞായറാഴ്ച ആറാട്ടിനെഴുന്നള്ളത്തിനു ശേഷം കൊടിയിറക്കുന്നതോടെ ഉത്സവം സമാപിക്കും. ശേഷം ആറാട്ട് സദ്യ നടക്കും.
