കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന് കൊടിയേറി
.
കൊയിലാണ്ടി: വടക്കെ മലബാറിലെ പ്രസിദ്ധ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തി


കൊടിയേറ്റശേഷം കാഴ്ച ശീവേലിയ്ക്ക് തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാര്‍ മേള പ്രമാണിയാകും. രാവിലെ 10.30 ന് ശിവഗംഗ നാഗരാജിന്റെ സോപാനസംഗീതം. കൊടിയേറ്റ ദിവസം രാവിലെ കൊല്ലം കൊണ്ടാടും പടി ക്ഷേത്രത്തില്‍ നിന്നുളള ആദ്യത്തെ അവകാശ വരവ് ക്ഷേത്രത്തിലെത്തും. ശേഷം കുന്ന്യോറമല ഭഗവതി ക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്തു കുന്നു, പുളിയഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള വരവുകളും ക്ഷേത്രത്തില്‍ എത്തും. വൈകീട്ട് കാഴ്ച ശീവേലിക്ക് വെള്ളിത്തുരുത്തി ഉണ്ണി നായര്‍ നേതൃത്വം നല്‍കും.രാത്രി 7 .30 ന് ബ്രഹ്മ ഭജന്‍സ് എന്നിവ നടക്കും.





