ദുരിതാശ്വാസ നിധിയിലേക്ക് കൈത്താങ്ങായി കൊല്ലം പിഷാരികാവ് ദേവസ്വംബോര്‍ഡ് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് MLAയെ ഏൽപ്പിച്ചു

കൊയിലാണ്ടി: വയനാട് ദുരന്ത ബാധിതര്‍ക്ക് കൈത്താങ്ങായി കൊല്ലം പിഷാരികാവ് ദേവസ്വം ബോര്‍ഡ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷംരൂപയുടെ ചെക്ക് കൈമാറി. ക്ഷേത്രം ഭാരവാഹികള്‍ ചേർന്ന് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയ്ക്ക് ചെക്ക് കൈമാറി.
.

.
ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍, മലബാർ ദേവസ്വം ബോർഡ് അസി. കമ്മീഷണറും ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുമായ കെ. കെ പ്രമോദ് കുമാർ, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ബാലന്‍ നായര്‍ കീഴയില്‍, അപ്പുക്കുട്ടി നായര്‍, നാരായണന്‍കുട്ടി നായര്‍, ഉണ്ണികൃഷ്ണന്‍ നായര്‍, വാഴയില്‍ ബാലന്‍ നായര്‍, രാധാകൃഷ്ണന്‍ പി.പി, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ബാലകൃഷ്ണന്‍ നായർ, ശ്രീപുത്രന്‍, ജീവനക്കാരായ വി.പി. ഭാസ്ക്കരൻ, രാകേഷ് കെ.കെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
