KOYILANDY DIARY.COM

The Perfect News Portal

സിപിഐ(എം) 24-ാം  പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള കൊല്ലം ലോക്കൽ സമ്മേളനം: പൊതു സമ്മേളന നഗരിയിൽ പതാക ഉയർന്നു

സിപിഐഎം 24-ാം  പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള കൊല്ലം ലോക്കൽ സമ്മേളനത്തിന്റെ പൊതു സമ്മേളന നഗരിയിൽ മുതിർന്ന പാർട്ടി പ്രവർത്തകൻ തെക്കേട്ടിൽ ബാലൻ നായർ പതാക ഉയർത്തി. സംഘാടക സമിതി  ചെയർമാൻ സഖാവ് പി. കെ. ഷൈജു അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി എൻ. കെ. ഭാസ്കരൻ, പി. പി. രാജീവൻ, എം. പത്മനാഭൻ, എം. എൻ. കെ. ശ്രീനിവാസൻ, സി. പ്രജില എന്നിവർ സംസാരിച്ചു. 
.
.
സംഘാടക സമിതി  കൺവീനർ ജിംനേഷ് സ്വാഗതവും  ട്രഷറർ കെ. ബാലൻ നായർ നന്ദിയും പറഞ്ഞു. ഒക്ടോബർ 14, 15 തിയ്യതികളിലായി വിയ്യൂരിൽ വെച്ചാണ് ലോക്കൽ സമ്മേളനം നടക്കുന്നത്. ഒക്ടോബർ 14 ന് സഖാവ് മണപ്പാട്ടിൽ കുഞ്ഞിരാമൻ നഗറിൽ പ്രതിനിധി സമ്മേളനവും ഒക്ടോബർ 15ന് സഖാവ്  വി.പി. ഗംഗാധരൻ മാസ്റ്റർ നഗറിൽ പൊതുസമ്മേളനവും നടക്കും. 
.
.
പൊതു സമ്മേളനത്തോടനുബന്ധിച്ച് റെഡ് വളണ്ടിയർമാർച്ചും ബഹുജന റാലിയും ഉണ്ടാവും. പൊതുസമ്മേളനം പാർട്ടി ജില്ലാ കമ്മിറ്റിയംഗം കെ. ദാസൻ ഉദ്ഘാടനം  ചെയ്യും. സഖാക്കൾ   ജംഷീദലി മലപ്പുറം, ടി.കെ.ചന്ദ്രൻ മാസ്റ്റർ, എൽ.ജി.ലിജീഷ് എന്നിവർ   സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കും.
Share news