KOYILANDY DIARY.COM

The Perfect News Portal

വെള്ളക്കെട്ട് ഭീഷണിയിൽ കൊല്ലം ഗവ. എൽ പി സ്കൂൾ

കൊയിലാണ്ടി: വെള്ളക്കെട്ട് ഭീഷണിയിൽ കൊല്ലം ഗവ. എൽ പി സ്കൂൾ. ഒരോ മഴക്കാലവും കൊല്ലം ഗവ: എൽ പി സ്കൂളിലെ അധ്യാപകർക്കും രക്ഷിതാക്കൾക്കും ആശങ്കയുടെ കാലമാണ്. സ്കൂൾ കെട്ടിടം നില നിൽക്കുന്ന ഭൂമിയൊഴികെയുള്ള സ്ഥലം സ്വകാര്യ വ്യക്തികളുടേതായതിനാൽ പുതിയ കെട്ടിടം പണിയാനോ, നവീകരിക്കാനോ കഴിയാതിരിക്കുമ്പോഴാണ് കൂനിൻമേൽ കുരുപോലെ രൂക്ഷമായ വെള്ളക്കെട്ട് വിദ്യാലയത്തിൻ്റെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുന്നത്.
സ്റ്റെപ്പ് വരെ കയറി നിൽക്കുന്ന വെള്ളക്കെട്ട് പിഞ്ചു കുഞ്ഞുങ്ങൾ പഠിക്കുന്ന വിദ്യാലയത്തിന് ആശങ്കയുളവാക്കുന്നതാണ്. ഓരോ മഴക്കാലത്തും ഇത് പരിഹരിക്കാമെന്ന വാഗ്ദാനം നൽകുകയല്ലാതെ പരിഹരിക്കാനാവശ്യമായ ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. വിദ്യാലയത്തിനും, പിഞ്ചു കുഞ്ഞുങ്ങളുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയായ വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് സ്കൂൾ പിടിഎ, എസ് എസ് ജി കമ്മിറ്റികൾ ആവശ്യപ്പെട്ടു.
Share news