KOYILANDY DIARY.COM

The Perfect News Portal

കൊളക്കാട് യു.പി. സ്കൂൾ ശതസ്പന്ദനത്തിൻ്റെ സമാപനവും അധ്യാപിക പി. ശ്യാമളക്കുള്ള യാത്രയപ്പും

കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് യു.പി. സ്കൂൾ 100-ാം വാർഷികാഘോഷമായ ശതസ്പന്ദനത്തിൻ്റെ സമാപനവും അധ്യാപിക പി. ശ്യാമളക്കുള്ള യാത്രയപ്പും ചലചിത്ര താരം നിർമൽ പാലാഴി ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു.
.
.
സ്കൂളിൻ്റെ സ്മരണിക സത്യ ചന്ദ്രൻ പൊയിൽക്കാവ് പ്രകാശനം ചെയ്തു. അതിഥികളായ കലാകാരൻമാർക്ക് ടി.പി. വാസു സ്നേഹാദരങ്ങൾ സമർപ്പിച്ചു. പ്രദീപ് ഹുഡിനോ, തൈക്കോണ്ടോ ദേശീയ മത്സര താരം ആദിദേവ് എന്നിവർക്കും സദസ്സിൽ സ്നേഹാദരം സമർപ്പിച്ചു.
.
.
പഞ്ചായത്ത് ഉപാധ്യക്ഷ എം. ഷീല, പഞ്ചായത്തംഗങ്ങളായ സി. ലതിക, ഗീത മുല്ലോളി, പ്രധാനാധ്യാപിക ശ്യാമള, യു.കെ. രാഘവൻ, ശ്രീനാഥ് കെ.എൻ. കെ., ടി.പി.സുകുമാരൻ, എം.വി. എസ്. പൂക്കാട്, ശശി ഒറവങ്കര, പി.ടി.എ. പ്രസിഡൻ്റ് ഷറഫുദ്ദീൻ, മാനേജർ മുഹമ്മദ് റിയാസ്, രേഷ്മ, ശശിധരൻ ചെറൂർ, പി.കെ.രഹിൽ, ടി.കെ. പ്രജീഷ്, വി.കെ. ദക്ഷ എന്നിവർ സംസാരിച്ചു. 
Share news