സിപിഐഎം നേതാവും അധ്യാപകനുമായിരുന്ന കൊളക്കാട് എം എം മൂത്തോറൻ മാസ്റ്റർ (82) അന്തരിച്ചു

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും, അധ്യാപകനും സിപിഐഎം നേതാവുമായിരുന്ന കൊളക്കാട് എം എം മൂത്തോറൻ മാസ്റ്റർ (82) അന്തരിച്ചു. KGTA യുടെ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറും, ദീർഘകാലം ജില്ലാ സെക്രട്ടറിയുമായിരുന്നു. കൊളക്കാട് പ്രദേശത്തും സിപിഐഎം കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായ പങ്കുവ ഹിച്ചു, അധ്യാപക പ്രസ്ഥാനത്തിൻ്റെ (KGTA) പ്രവർത്തനങ്ങൾക്കിടെ നിരവധി തവണ കള്ളക്കേസുകളിൽ പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്.

അരങ്ങാടത്തെ സർക്കാർ സ്കൂൾ തീയിട്ടെന്ന വ്യാജ പരാതിയിൽ പ്രതി ചേർക്കപ്പെട്ട് ജയിലിൽ കിടന്നിട്ടുണ്ട്. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് 5-ാം വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാനായിരുന്നു, CPIM ചേമഞ്ചേരി ലോക്കൽ കമ്മറ്റി അംഗം, കയർ തൊഴിലാളി യൂനിയൻ CITU താലൂക്ക് സെക്രട്ടറി, കയർഫെഡ് ഡയരക്ടർ ബോർഡ് അംഗം, മത്സ്യതൊഴിലാളി യൂണിയൻ താലൂക്ക് പ്രസിഡണ്ട്, CITU കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

