കൊളക്കാട് എകെജി സ്മാരക വായനശാല വയോജന സംഗമം സംഘടിപ്പിച്ചു.

ചേമഞ്ചേരി: വായന പക്ഷാചരണ ത്തിൻ്റെ ഭാഗമായി കൊളക്കാട് എകെജി സ്മാരക വായനശാല വയോജന സംഗമം സംഘടിപ്പിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീല. എം പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എ എം രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവർത്തകൻ കുഞ്ഞയൻകുട്ടി മാസ്റ്റർ മുഖ്യ ഭാഷണം നടത്തി. പഞ്ചായത്ത് അംഗം ലതിക, ശശിധരൻ ചെറുർ, സന്തോഷ് കെ.വി എന്നിവർ ആശംസ നേർന്നു സംസാരിച്ചു. വായനശാല സെക്രട്ടറി മുരളീധരൻ സ്വാഗതവും പ്രഭീഷ് നന്ദിയും പറഞ്ഞു.
