കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്-നായി നിർമ്മിക്കുന്ന ചുറ്റുമതിലിൻ്റെ പ്രവൃത്തി ആരംഭിച്ചു

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് നായി ഒരുങ്ങുന്ന പുതിയ ചുറ്റുമതിലിൻ്റെയും കവാടത്തിൻ്റെയും പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
എംഎൽഎ കാനത്തിൽ ജമീലയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 75 ലക്ഷം രൂപ ചിലവഴിച്ചാണ് പ്രവൃത്തി നടത്തുന്നത്. ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ.എ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു.

അസി. എഞ്ചിനീയർ ഷിംന കെ. റിപ്പോർട്ട് അവതരിപ്പിച്ചു. നിജില പറവക്കൊടി (വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ), പി. വിശ്വൻ മാസ്റ്റർ (മുൻ എം.എൽ.എ.യും പൂർവ്വ വിദ്യാർത്ഥി ഫോറം കൺവീനർ), അഡ്വ ടി.കെ രാധാകൃഷ്ണൻ, വി.കെ. മുകുന്ദൻ, കെ.എസ്. രമേഷ് ചന്ദ്ര, മുരളീധരൻ തോറോത്ത്, വി.പി. ഇബ്രാഹിം കുട്ടി, കെ.കെ. നാരായണൻ മാസ്റ്റർ, കെ.കെ. സുധാകരൻ (ഹെഡ്മാസ്റ്റർ), ബിജേഷ് ഉപ്പാലക്കൽ (വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ), എൻ.കെ. ഹരീഷ് . (എസ്.എം.സി. ചെയർമാൻ), ജയരാജ് പണിക്കർ, ഒ.കെ. ഷിജു . പ്രിൻസിപ്പാൾ എൻ.വി. പ്രദീപ് കുമാർ, പി.ടി.എ. പ്രസിഡണ്ട് വി. സുചീന്ദ്രൻ എന്നിവർ സംസാരിച്ചു..
