കൊയിലാണ്ടി വെറ്ററൻസ് ഫുട്ബോൾ താരങ്ങളുടെ കൂട്ടായ്മയും സ്നേഹസംഗമവും നടത്തി

കൊയിലാണ്ടി വെറ്ററൻസ് ഫുട്ബോൾ അസോസിയേഷൻ ഫുട്ബോൾ താരങ്ങളുടെ കൂട്ടായ്മയും സ്നേഹസംഗമവും നടത്തി. കൊയിലാണ്ടി ഈസ്റ്റ് റോഡ് ആതിര ഹാളിൽവെച്ച് നടന്ന ചടങ്ങിൽ മുൻ സർവീസസ് എയർ ഫോഴ്സ് താരം എൻ കെ കരുണാകരനെയും കൊയിലാണ്ടിയിലെ മികച്ച ഗോൾ കീപ്പർ ആയിരുന്ന എൻ കെ ശ്രീനിവാസനെയും ആദരിച്ചു.

പ്രസ്തുത ചടങ്ങിൽ പി കെ സജീവൻ അധ്യക്ഷത വഹിച്ചു. എൽ എസ് റഷീദ്, കെ കെ വിനോദ്, രമേഷ് ബാബു, സന്തോഷ്, സുനിൽ, ബ്രിജേഷ്, ബബീഷ്, ഷാജി, അജി എന്നിവർ സംസാരിക്കുകയും ചെയ്തു. സി കെ മനോജ് സ്വാഗതം പറഞ്ഞു.
