KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി യുപി തറവാട് കുടുംബ സംഗമം

കൊയിലാണ്ടി: 150 വർഷം പഴക്കമുള്ള കൊയിലാണ്ടി ഗവ.മാപ്പിള ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപമുള്ള യുപി തറവാട്ടിലെ കുടുംബാംഗങ്ങൾ ഒത്തുചേർന്നു. ഓർമ്മ എന്ന പേരിൽ കോഴിക്കോട് ആയോഗ റിസോർട്ടിൽ വച്ചാണ് പരിപാടി നടന്നത്. പ്രോഗ്രാം കമ്മിറ്റി പ്രസിഡണ്ട് യുപി ഹുസൈൻ അധ്യക്ഷത വഹിച്ചു. കുടുംബത്തിലെ തന്നെ എഴുത്തുകാരിയും സാഹിത്യകാരിയുമായി സുഹറ മന്ദങ്കാവ്  ഉദ്ഘാടനം നിർവഹിച്ചു.
തറവാട്ടിലെ മുതിർന്ന അംഗങ്ങളെയും പുതിയാപ്പിളമാരെയും വിദ്യാഭ്യാസമേഖലയിൽ ഉന്നത നേട്ടം കൈവരിച്ചവരെയും ആദരിച്ചു. ഒപ്പന, കോൽക്കളി ദഫ് തുടങ്ങി വിവിധ കലാപരിപാടികൾ നടന്നു. പരിപാടിയുടെ  മുന്നോടിയായി ഭക്ഷണ കിറ്റ് വിതരണവും ഉണ്ടായിരുന്നു. സെക്രട്ടറി ബഷീർ യുപി സ്വാഗതവും ട്രഷറർ തെൽഹത്ത് കെ പി നന്ദിയും പറഞ്ഞു.
Share news