കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് കൊയിലാണ്ടി ഫെസ്റ്റ്- 2023 സംഘടിപ്പിച്ചു
കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത്, കൊയിലാണ്ടി ഫെസ്റ്റ്- 2023 അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടന്നു. രക്ഷാധികാരി റഹൂഫ് മഷ്ഹൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ജിനീഷ് നാരായണൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ജനറൽ ഫർവാനിയ ഹാമിദ് സലാഹ് സാദ് അൽ ദാസ് മുഖ്യാതിഥി ആയിരുന്നു. മുഖ്യാതിഥിയെ കൊയിലാണ്ടി ഫെസ്റ്റ് ജനറൽ കൺവീനർ ഷാഹുൽ ബേപ്പൂർ ബൊക്കെ നൽകി സ്വീകരിച്ചു.

വിദ്യാർഥികൾക്കുവേണ്ടി യുള്ള ‘ഉയരെ 2024’-ന്റെ പ്രഖ്യാപനം രക്ഷാധികാരി ബഷീർ ബാത്ത നിർവഹിച്ചു. സുവനീർ രക്ഷാധികാരി പ്രമോദ് ആർ.ബി പ്രകാശനം ചെയ്തു. ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയൂബ് കച്ചേരി ആശംസകൾ നേർന്നു.

കൊയിലാണ്ടി ഫെസ്റ്റിൽ അവതരിപ്പിച്ച കലാപരിപാടി മലയാളി മാംസ് മിഡിൽ ഈസ്റ്റ് കുവൈത്ത് ടീം, ഡി.കെ ഡാൻസ് വേൾഡ്, ലക്ഷ്യ സ്കൂൾ ഓഫ് ഡാൻസ്, പഞ്ചാബി ഡാൻസ് ടീം എന്നിവരുടെ നേതൃത്വത്തിൽ ഡാൻസ്-സ്കിറ്റും, കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് വനിത വിങ് കിഡ്സ് ഫാഷൻ ഷോ മത്സരം, അതുൽ നറുകര, സജിലി സലീം, സലീൽ സലീം, ജിയോ ആന്റോ, ബിലാൽ കെയ്സ്, ജിയോ ജേക്കബ്, അബ്ദുൽ ഹകീം, മനോജ് ടീം എന്നിവർ ചേർന്ന് നടത്തി.

മനോജ് കുമാർ കാപ്പാട് മൻസൂർ മുണ്ടോത്ത്, മുസ്തഫ മൈത്രി, ഷറഫ് ചോല, സുൽഫിക്കർ, അസീസ് തിക്കോടി, അസീന അഷ്റഫ്, നജീബ് മണമൽ, നജീബ് പി.വി, മാസ്തൂറ നിസാർ, ജോജി വർഗീസ്, അനു സുൽഫി എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി റിഹാബ് തൊണ്ടിയിൽ സ്വാഗതവും, ട്രഷറർ സാഹിർ പുളിയഞ്ചേരി നന്ദിയും പറഞ്ഞു
