ശ്മശാന ഭൂമിയിൽ ചിതയൊരുക്കി കൊയിലാണ്ടി സേവാഭാരതി

വയനാട് ദുരന്ത ഭൂമിയിലെ മൃതദേഹങ്ങൾക്ക് ചിതയൊരുക്കാൻ കൊയിലാണ്ടി സേവാഭാരതി രംഗത്ത്. മേപ്പാടി മാരിയമ്മൻ ക്ഷേത്രത്തിൻ്റെ ശ്മശാനത്തിലാണ് ചിതയൊരുക്കുന്നത്. കൊയിലാണ്ടിയിലും പരിസര പ്രദേശത്തും ശവസംസ്ക്കാരത്തിനുള്ള നൂതന സംവിധാനം കൊണ്ടുവന്ന കൊയിലാണ്ടി സേവാഭാരതിയുടെ അഞ്ച് ശവസംസ്കാര യൂണിറ്റാണ്. അവിടെ സേവനം ചെയ്തു കൊണ്ടിരിക്കുന്നത്. ഒറ്റക്കണ്ടം അച്ചുതൻ്റെ നേതൃത്വത്തിൽ പത്തോളം പേരാണ് സേവന നിരതരായി ഉള്ളത്.

ആവശ്യമായ വിറകുകൾ, ഗ്യാസ് ഉപകരണങ്ങൾ എല്ലാം യൂണിറ്റിൽ സഞ്ജമാണെന്ന് സേവാഭാരതി സിക്രട്ടറി കെ.എം രജി പറഞ്ഞു. ആചാരപ്രകാരമുള്ള എല്ലാ ചടങ്ങുകളോടും കൂടിയാണ് കർമ്മം ചെയ്യുന്നത്. കൂടാതെ ആംബുലൻസിനായി രണ്ടു പേരും സേവനം ചെയ്യുന്നുണ്ട്. ദുരന്തമേഖലയിലേക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളും നിത്യോപായാഗ സാധനങ്ങളും സേവാഭാരതി സമാഹരിക്കുന്നുണ്ട്.
