കൊയിലാണ്ടി പബ്ലിക് ലൈബ്രറി ഐ. വി. ദാസ് അനുസ്മരണവും, പുസ്തക ചർച്ചയും സംഘടിപ്പിച്ചു.

കൊയിലാണ്ടി: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി പബ്ലിക് ലൈബ്രറി ഐ. വി. ദാസ് അനുസ്മരണവും, പുസ്തക ചർച്ചയും സംഘടിപ്പിച്ചു. അനിൽ കാഞ്ഞിലശ്ശേരിയുടെ ചെറുകഥാസമാഹാരമായ വേട്ടക്കാരനും നക്ഷത്രങ്ങളും എന്ന പുസ്തകമാണ് സഹൃദയ സദസ്സ് ചർച്ച ചെയ്തത്.

സംവാദ പരിപാടി ഡോക്ടർ.അബൂബക്കർ കാപ്പാട് ഉദ്ഘാടനം ചെയ്തു. മധു കിഴക്കയിൽ പുസ്തകാ വതരണം നടത്തി. ലൈബ്രറി പ്രസിഡണ്ട് പി.കെ. ഭരതൻ അധ്യക്ഷത വഹിച്ചു. ഡോക്ടർ എൻ. വി. സദാനന്ദൻ, വത്സൻ പല്ലവി, പി. വി. ഷൈമ, ലത്തീഫ് കാവലാട് എന്നിവർ സംസാരിച്ചു. മുചുകുന്ന് ഭാസ്കരൻ സ്വാഗതവും പി.രവീന്ദ്രൻ നന്ദിയും പറഞ്ഞു.
