KOYILANDY DIARY.COM

The Perfect News Portal

ലഹരി മാഫിയകളെയും മോഷണ സംഘങ്ങളെയും നിലയ്ക്ക് നിർത്താൻ കൊയിലാണ്ടി പോലീസ്

കൊയിലാണ്ടി: ലഹരി മാഫിയകളെയും, മോഷണ സംഘങ്ങളെയും നിലയ്ക്ക് നിർത്താൻ കൊയിലാണ്ടി പോലീസ് കൂടിയാലോചനാ യോഗം വിളിച്ചു ചേർക്കുന്നു. ഒക്ടോബർ 1ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കൊയിലാണ്ടി പോലീസ് സ്റ്റേഷനിലാണ് യോഗമെന്ന് കൊയിലാണ്ടി സി.ഐ. എം. വി ബിജു അറിയിച്ചു. ലഹരി മാഫിയാ പ്രവർത്തനവും, മോഷണവും അമർച്ച ചെയ്യാൻ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് ശക്തമായ പ്രതിരോധിക്കാനുമാണ് കൊയിലാണ്ടി പോലീസ് ആലോചനായോഗം വിളിച്ചു ചേർക്കുന്നത്.

കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ മുഴുവൻ കൗൺസിലർമാരും, വാർഡ് മെമ്പർമാരും. റെസിഡൻസ് അസോസിയേഷൻ, കലാസമിതികൾ, മറ്റു സാംസ്കാരിക സംഘടനകളൾ, ക്ഷേത്രം, പള്ളി കമ്മിറ്റി ഭാരവാഹികൾ, വ്യാപാരി സംഘടനാ പ്രതിനിധികൾ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവരെയാണ് യോഗത്തിൽ പങ്കെടുപ്പിക്കുന്നതെന്ന് സി.ഐ പറഞ്ഞു.

കൊയിലാണ്ടി മേഖലയിൽ നിരന്തര മോഷണ കേസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തത്. കൂടാതെ ലഹരി മാഫിയാ സംഘങ്ങളുടെ വിഹാരവും അരാജകത്വ പ്രവണതയും നാടിന് വലിയ ഭീതി ഉണ്ടാക്കുന്ന സ്ഥിതി ഉണ്ടാകുന്നതായും ഇത് പൂർണ്ണമായും ജനകീയ പങ്കാളിത്തത്തോടെ ഇല്ലാതാക്കുമെന്നും സി.ഐ. എം.വി. ബിജു പറഞ്ഞു.

Advertisements
Share news