കൊയിലാണ്ടിക്കാരെ കരുതിയിരുന്നോ.. ഇനി ശ്വാസം വിട്ടാൽ പോലും ക്യാമറ പിടകൂടും
കൊയിലാണ്ടിക്കാരെ കരുതിയിരുന്നോ.. ഇനി ശ്വാസം വിട്ടാൽ പോലും ക്യാമറ പിടകൂടും. നഗരസഭ വക സ്ഥാപിച്ച 26 ക്യാമറയ്ക്കു പിറകെ ഇതാ എം.എൽഎ.യുടെ വക CCTV ക്യാമറകൾ കൊയിലാണ്ടി നഗരവീഥിയിൽ കണ്ണ് തുറക്കുന്നു. ഇതിനായി എം.എൽ.എ ഫണ്ടിൽ നിന്ന് 26 ലക്ഷം രൂപ അനുവദിച്ചിരിക്കുകയാണ്. ക്യാമറയുടെ വിലക്കനുസരിച്ച് അതിൻ്റെ എണ്ണവും കൂടും. ചുരുക്കിപ്പറഞ്ഞാൽ തരികിടക്കാർക്ക് ഇനി ഒരു തരികിടയും നടക്കില്ല. കഴിഞ്ഞ ദിവസം നഗരസഭയുടെ തനത് ഫണ്ടിലൂടെ ആരോഗ്യ വിഭാഗം 10 ലക്ഷം രൂപ തനത് ഫണ്ടിലൂടെ കണ്ടെത്തി 26 ക്യാമറ സ്ഥാപിച്ചിരുന്നു. കൂടാതെ പ്രധാന കേന്ദ്രങ്ങളിൽ എ.ഐ ക്യാമറയും പ്രവർത്തിക്കുന്നുമുണ്ട്. അതിനു പുറമെയാണ് എം.എൽ.എ ഫണ്ടിലൂടെ വീണ്ടും ക്യാമറ വരുന്നത്.
.

.
കൊയിലാണ്ടി നഗരത്തിന്റെ സുരക്ഷക്കായാണ് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് രൂപരേഖയായത്. കൊയിലാണ്ടി നഗരപരിധിയിലെ കുറ്റകൃത്യങ്ങള്‍ തടയാനും കുറ്റകൃത്യങ്ങളില്‍ അന്വേഷണം വേഗത്തിലാക്കാനുമായാണ് എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 26 ലക്ഷം രൂപ ചിലവഴിച്ചാണ് നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത്.
.

.
നഗരത്തില്‍ വാഹനം ഇടിച്ചു നിര്‍ത്താതെ പോകുന്നതും സ്കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ലഹരി വില്‍പന സംഘങ്ങളും കടകളും മറ്റും കേന്ദ്രീകരിച്ചുള്ള മോഷ്ടാക്കളും സജീവമായിട്ടുണ്ട് എന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ക്യാമറ സ്ഥാപിക്കാന്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും പണം അനുവദിച്ചത്. കൊയിലാണ്ടി നഗരസഭ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായി സര്‍ക്കാറിന്റെ അക്രഡfറ്റഡ് ഏജന്‍സിയായ കെല്‍ ആണ് പ്രവര്‍ത്തി നടപ്പിലാക്കുക.
.

.
റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ നമ്പറുള്‍പ്പെടെ വ്യക്തമാകുന്ന തരത്തിലുള്ള ക്യാമറയാണ് സ്ഥാപിക്കുക. വിദ്യാലയങ്ങളുടെ പരിസരങ്ങള്‍, ലഹരി മാഫിയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന് സംശയിക്കുന്ന നഗരത്തിലെ ഒഴിഞ്ഞ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ക്യാമറ സ്ഥാപിക്കും. കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ നിന്നും തല്സമയം വീക്ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്യാമറയുടെ പ്രവര്‍ത്തനം.
..
പദ്ധതിയെ കുറിച്ച് ആലോചിക്കാന്‍ എം.എല്‍.എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട്, നഗരസഭ സെക്രട്ടറി, കൊയിലാണ്ടി പോലീസ് ഉദ്യോഗസ്ഥർ നിര്‍വ്വഹണ ഏജന്‍സിയായ കെല്ലിൻ്റെ പ്രതിനിധികൾ എന്നിവര്‍ പങ്കെടുത്തു.
