KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പാലക്കാട് കെ.എസ്.ആർ.ടി.സി. ടി.ടി.സർവീസ് ആരംഭിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി പാലക്കാട് കെ.എസ്.ആർ.ടി.സി. ടി.ടി.സർവീസ് ആരംഭിച്ചു. കൊയിലാണ്ടിയിൽ നിന്നും രാവിലെ 6.10ന് പുറപ്പെട്ട് ഉള്ള്യേരി, ബാലുശ്ശേരി, താമരശ്ശേരി, ഓമശ്ശേരി, മുക്കം, അരീക്കോട് മഞ്ചേരി, പെരിന്തൽമണ്ണ, വഴി പാലക്കാട് ഉച്ചയ്ക്ക്, 11.20 ന് എത്തിച്ചേരുന്ന വിധമാണ് സർവീസ്. പാലക്കാട് നിന്ന് 12.30ന് കൊയിലാണ്ടിയിലേക്ക് നടത്തുന്ന സർവീസ് വൈകീട്ട് 5.50 ന് കൊയിലാണ്ടിയിൽ എത്തിച്ചേരുന്ന വിധമാണ് സർവീസ് തയ്യാറാക്കിയിരിക്കുന്നത്.

കെ.എസ്.ആർ.ടി.സി.യുടെ പുതിയ സർവീസ് യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും. ഇക്കഴിഞ്ഞ മെയ് മാസത്തിൽ ആരംഭിക്കാനിരുന്ന സർവ്വീസ് കെ.എസ്ആർ.ടി.സിയിലെ ചില സാങ്കേതിക കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു. ഇന്നലെ മുതലാണ് സർവീസ് ആരംഭിച്ചത്. സർവീസ് ലാഭകരമായാൽ ഈ റൂട്ട് സ്ഥിരമാക്കുമെന്നാണ് പറയുന്നത്. നേരത്തെ കൊയിലാണ്ടി താമരശ്ശേരി റൂട്ടിൽ 6 ഓളം ബസ്സുകൾ സർവീസ് നടത്തിയിരുന്നു. നല്ല ലാഭത്തിലായിരുന്ന സർവീസുകൾ സ്വകാര്യ ബസ്സ് ലോബി ഇടപെടൽ കാരണം ഇപ്പോൾ പേരിന് ഒരു സർവീസ് മാത്രമാണ് നടത്തുന്നത്.

 

Share news