KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ കേര രക്ഷാവാരം പദ്ധതി ആരംഭിച്ചു

കൊയിലാണ്ടി: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് 2023-24 വർഷത്തെ കേര രക്ഷാവാരം പദ്ധതി കൊയിലാണ്ടി നഗരസഭ കൃഷിഭവനിൽ ആരംഭിച്ചു. നടേരി മൂഴിക്ക് മീത്തലിൽ നടന്ന പരിപാടി നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ.എ. ഇന്ദിര അധ്യക്ഷത വഹിച്ചു. കേരഗ്രാമം പദ്ധതി വാർഡുകളിലാണ് പയർ, വിത്ത് വിതരണവും തെങ്ങുകളുടെ തല വൃത്തിയാക്കി ജൈവ ജീവാണു കുമിൾ നാശിനിയായ ട്രൈക്കോ കേക്ക് ഇളക്കവിളുകളിൽ വയ്ക്കുന്നത് നടപ്പിലാക്കുന്നത്.
കൂമ്പ് ചീയൽ രോഗത്തിനെതിരെയുള്ള പ്രതിരോധമായിട്ടാണ് ഇത് ചെയ്തു വരുന്നത് കൊയിലാണ്ടി കൃഷിഭവനിലെ നന്മ കേരസമിതിയുടെ നേതൃത്വത്തിലാണ് പ്രവർത്തികൾ നടന്നു വരുന്നത്.  കൃഷിഓഫീസർ പി.വിദ്യ പദ്ധതി വിശദീകരിച്ചു. കൗൺസിലർമാരായ എൻ.എസ്.വിഷ്ണു, ഫാസിൽ, പി.ജമാൽ പ്രമോദ് മലയിൽ  നന്മ കേരസമിതി കൺവീനർ പി.കെ.അജയകുമാർ, വാർഡ് 23-ലെ കേരസമിതി പ്രസിഡന്റ് കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.
Share news