KOYILANDY DIARY.COM

The Perfect News Portal

പൊതുജന ആരോഗ്യ രംഗത്ത് മികച്ച പരിഗണനയുമായി കൊയിലാണ്ടി നഗരസഭ

കൊയിലാണ്ടി: പൊതുജന ആരോഗ്യ സംരക്ഷണ രംഗത്ത്  മികച്ച പരിഗണനയുമായി കൊയിലാണ്ടി നഗരസഭ. പൊതുജനത്തിന് ഏറെ ഉപകാരപ്രദമായ അർബൻ ഹെൽത്ത്‌ & വെൽനെസ്സ് സെന്റർ മൂന്നാമത്തേത് പെരുവട്ടൂരിൽ എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. മറ്റു രണ്ടെണ്ണം കൊല്ലം, കൊയിലാണ്ടി ബീച്ച് എന്നിവിടങ്ങളിൽ മുൻപേ ആരംഭിച്ചിട്ടുണ്ട്. ഇവിടങ്ങളിലൊക്കെ തന്നെ നല്ല പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നത്.
എല്ലാ രോഗങ്ങൾക്കും താലൂക് ആശുപത്രിയെ ആശ്രയിക്കുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു ജനം അനുഭവിച്ചത്. ഇത്തരം സെന്ററുകൾ മികച്ച സേവനമാണ് ജനങ്ങൾക്ക് നൽകുന്നത്. ഒരു രൂപ പോലും ചിലവഴിക്കാതെ രോഗ ചികിത്സ ലഭിക്കുന്നു എന്നതും വലിയൊരാശ്വാസമാണ് എന്നും ഹെൽത്ത്‌ & വെൽനെസ്സ് സെന്റർ ഉദ്ഘാടനം ചെയ്തു കൊണ്ട് എംഎൽഎ കാനത്തിൽ ജമീല സംസാരിച്ചു. എല്ലാദിവസവും ഉച്ചയക്ക് 1 മണിമുതൽ ആറു മണിവരെ ഒരു ഡോക്ടർ, സ്റ്റാഫ്‌ നഴ്സ്, ഫർമസിസ്റ്റ്, സപ്പോർട്ടിങ് സ്റ്റാഫ്‌ എന്നിവരുടെ സേവനം സെന്ററിൽ ലഭ്യമാണ്. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു.
ആശംസകൾ അർപ്പിച്ചു കൊണ്ട് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി, വികസന കാര്യ സമിതി ചെയർപേഴ്സൺ കെ എ ഇന്ദിര, ക്ഷേമ കാര്യ സമിതി ചെയർമാൻ കെ ഷിജു മാസ്റ്റർ, പൊതുമരാമത്തു സമിതി ചെയർമാൻ അജിത് മാസ്റ്റർ, വിദ്യാഭ്യാസ ചെയർപേഴ്സൺ നിജില പറവക്കൊടി, വാർഡ് കൗൺസിലർ ജിഷ പുതിയേടത്ത്, കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, വി പി ഇബ്രാഹിം കുട്ടി, കെ കെ വൈശാഖ്, ചന്ദ്രിക, സുധ സി, താലൂക് ആശുപത്രി സൂപ്രണ്ട് ഡോ. വിനോദ് വി, ചന്ദ്രശേഖരൻ, വിജയഭാരതി ടീച്ചർ, അൻവർ ഇയ്യഞ്ചേരി, മുരളീധരഗോപാലൻ കെ കെ നാരായണൻ നഗരസഭാ എഞ്ചിനീയർ ശിവപ്രസാദ് കെ, നഗരസഭാ ക്ലീൻ സിറ്റി മാനേജർ സതീഷ് കുമാർ ടി കെ എന്നിവർ സംസാരിച്ചു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. സത്യൻ സ്വാഗതവും നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി (KAS) നന്ദിയും പറഞ്ഞു.
Share news