KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ സി.ഡി.എസ്സിൻ്റെ നേതൃത്വത്തിൽ വായനാദിനത്തിൽ “വായനം 24″ന് തുടക്കംകുറിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ സി.ഡി.എസ്സിൻ്റെ നേതൃത്വത്തിൽ  വായനാദിനത്തിൽ “വായനം 24″ന് തുടക്കമായി. ടൗൺ ഹാളിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് “വായനം” ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷതവഹിച്ചു. സാംസ്ക്കാരിക രംഗത്ത് മികച്ച സംഭാവനകൾ നൽകിയ ശശി കോട്ടിൽ, നീന്തൽ പരിശീലകനായ കെ.നാരയണൻ എന്നിവരെ പരിപാടിയിൽ  ആദരിച്ചു.
വായനാദിനത്തിൻ്റെ മുഖ്യാതിഥികളായി എത്തിച്ചേർന്ന പി.വി. ഷൈമ, അഷിത ജിനു, അമർജ്യോതി, ജെ. ആർ ജ്യോതി ലക്ഷ്മി എന്നിവർ വായനയുടെ പ്രാധാന്യത്തെയും സാഹിത്യലോക ത്തിലെ പുത്തൻ അനുഭവ
ങ്ങളും പങ്കുവെച്ചു. സ്ഥിരംസമിതി അധ്യക്ഷരായ കെ.ഷിജു, സി. പ്രജില, കെ.എ. ഇന്ദിര, നിജില പറവക്കൊടി, മെമ്പർ സെക്രട്ടറി വി. രമിത, എം. ഊർമ്മിള, സി.ഡി.എസ് അധ്യക്ഷ എം.പി. ഇന്ദുലേഖ, സുധിന എന്നിവർ സംസാരിച്ചു.
സി.ഡി.എസ് തലത്തിലും എ.ഡി.എസ് തലത്തിലും സമ്മാനാർഹരായ വിജയി
കൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും പരിപാടിയിൽ വിതരണം ചെയ്തു.  മുഴുവൻ അയൽക്കൂട്ടങ്ങൾ വഴിയും പ്രാദേശിക ലൈബ്രറികളെയും സഹകരിപ്പിച്ച് കുടുംബശ്രീ അംഗങ്ങൾക്ക് ഒരു വർഷം നീണ്ടു നിൽക്കുന്ന  വിവിധ പ്രവർത്തനങ്ങൾക്ക് രൂപം നൽകി.
Share news