കൊയിലാണ്ടി മാതൃകാ റസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി നടത്തി

കൊയിലാണ്ടി മാതൃകാ റസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയും LSS, SSLC, +2 വിജയികൾക്ക് അനുമോദനവും നടത്തി. വാർഡ് കൗൺസിലർ മനോജ് പയറ്റുവളപ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി എം ബാബു അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹിയായി SK റിയേഷ് (പ്രസിഡണ്ട് ), ബാബുരാജ് (സെക്രട്ടറി), ജ്യോതി കൃഷ്ണൻ (ട്രഷറർ) ആയും വനിതാ കമ്മിറ്റി പ്രസിഡണ്ടായി പ്രമീളാ അനിൽ കുമാറിനേയും, സെക്രട്ടറിയായി തുഷാര സുജിത്തിനെയും തിരഞ്ഞെടുത്തു. സെക്രട്ടറി എൻ കെ സുജിത്ത് സ്വാഗതവും പ്രമീള അനിൽ കുമാർ നന്ദിയും പറഞ്ഞു.
