കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളുടെ ആഘോഷിച്ചു

കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളുടെ ആഘോഷിച്ചു. കാലത്ത് കെ എം എ ഓഫീസ് പരിസരത്ത് പ്രസിഡണ്ട് കെ കെ നിയാസ് പതാക ഉയർത്തി. കെ പി രാജേഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് ബ്ലഡ് ഡൊണേഷൻ കേരള എം എം സി ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

കൗൺസിലർ വി പി ഇബ്രഹാംകുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ കെ നിയാസ്, കെപി രാജേഷ്, ഡോ. അരുൺ, ഡോ. ആതിര അനൂപ്, പി ചന്ദ്രൻ, പി വി പ്രജീഷ്, മനീഷ് മലബാർ ചീഫ് ഗ്ലോബൽ പാർക്ക്, ബാബു സുകന്യ, യൂ.കെ അസീസ്, സുനിൽ പ്രകാശ്, പി പി ഉസ്മാൻ എന്നിവർ സംസാരിച്ചു. തുടർന്ന് പായസ വിതരണവും നടന്നു.
