KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കെ.എസ്.ഇ.ബി. സബ്സ്റ്റേഷൻ യാഥാർത്ഥ്യമാക്കണം

കൊയിലാണ്ടി കെ.എസ്.ഇ.ബി. സബ്സ്റ്റേഷൻ യാഥാർത്ഥ്യമാക്കണമെന്ന് ജനതാദൾ (എസ്) നിയോജക മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു. കൊയിലാണ്ടിക്കാരുടെ ചിരകാല സ്വപ്നമാണ് കെ.എസ്.ഇ.ബി യുടെ 110 കെ.വി. സബ് സ്റേറഷൻ. കാലതാസം ഇല്സല്ലാതെ സ്ഥലം ഏറെറടുത്ത്  ഇതിൻ്റെ നിർമ്മാണം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്നും നഗരത്തിലെ വോൾട്ടേജ് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും കൊയിലാണ്ടി ഏരിയ  ജനതാദൾ (എസ്) പ്രവർത്തക സമിതി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.
പ്രദേശത്തെ ജനങ്ങൾക്ക് ഗുരുതര ഭീഷണിയായി തുടരുന്ന തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് മുൻസിപ്പാലിറ്റി അധികൃതരുടെ ഭാഗത്തുനിന്നും അതീവ ജാഗ്രത ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡണ്ട് സുരേഷ് മേലെപ്പുറത്ത് അധ്യക്ഷത വഹിച്ചു. പി .കെ .കബീർ സലാല, ടി. എൻ. കെ. ശശിന്ദ്രൻ മാസ്റ്റർ, ബാലകൃഷ്ണൻ കെ.പി. ഷാജി കെ.എം., മിസ്സ്ഹബ് സി. പി, ജി. മമ്മത് കോയ, പുഷ്പ ജി.നായർ, രാധിക കെ., ജയരാജ് പണിക്കർ, ബിജു കെ.എം. എന്നിവർ സംസാരിച്ചു.
*
Advertisements
കൊയിലാണ്ടി നിയോജക മണ്ഡലം ഭാരവാഹികളായി സുരേഷ് മേലേപുറത്ത് (പ്രസിഡണ്ട്)
ബാലകൃഷ്ണൻ കെ.പി., ജി. മമ്മത് കോയ (വൈസ് പ്രസിഡണ്ടുമാർ), കെ.എം.ഷാജി, മിസ്സഹബ് സി.പി. (സെക്രട്ടറിമാർ), ജയരാജ് പണിക്കർ (ട്രഷറർ), പി.കെ. കബീർ സലാല, പുഷ്പ ജി.നായർ, ബിജു കെ.എം. ഷാജി.കെ. എം.മുരളി കെ.ടി. ജില്ലാ കമ്മിറ്റി അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു.