കൊയിലാണ്ടി കൊല്ലം – വിയ്യൂർ സ്വദേശിയെ കാണാതായതായി പരാതി
കൊയിലാണ്ടി: കൊല്ലം വിയ്യൂർ സ്വദേശി വട്ടക്കണ്ടി വിജയ ബാബുവിനെ (59) കാണാതായതായി പരാതി. വ്യാഴാഴ്ച പുലർച്ചെ മുതലാണ് കാണാതായത്. ഇത് സംബന്ധിച്ച് ബന്ധുക്കൾ കൊയിലാണ്ടി പോലീസിൽ പരാതി നൽകി.

കഴിഞ്ഞ ദിവസം ഇവരുടെ സഹോദരി മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലോ 9497573626, 9048471626 എന്ന നമ്പറിലേക്കോ അറിയിക്കേണ്ടതാണ്.

