കൊയിലാണ്ടി കടലിൽ യുവാവിനെ കാണാതായി

കൊയിലാണ്ടി: തീരദേശത്ത് യുവാവിനെ കടലിൽ കാണാതായി. വലിയമങ്ങാട് സ്വദേശി അനൂപ് (36) നെയാ ണ് കാണാതായത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയും നാട്ടുകാരും, മത്സ്യതൊഴിലാളികളും ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൊയിലാണ്ടി പോലീസും സ്ഥലത്തെത്തി രാവിലെ വീണ്ടും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്, ശക്തമായ തിരമാലയിൽപ്പെടുകയായിരുന്നു എന്നാണ് പറയുന്നത്.
