KOYILANDY DIARY.COM

The Perfect News Portal

മാലിന്യ മുക്തം നവകേരളം യാഥാർത്ഥ്യമാക്കുന്നതിനുള്ള വിപുലമായ ക്യാമ്പയിന് കൊയിലാണ്ടി ഒരുങ്ങി

കൊയിലാണ്ടി നഗരസഭയെ സമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭയാക്കി മാറ്റുന്നു. ശുചിത്വ കേരളം സുസ്ഥിര കേരളം” എന്ന ലക്ഷ്യത്തോടെ മാലിന്യ മുക്തം നവകേരളം യാഥാർത്ഥ്യമാക്കുന്നതിനുള്ള സംസ്ഥാന സർക്കാരിൻ്റെ വിപുലമായ ക്യാമ്പയിനാണ് കൊയിലാണ്ടി നഗരസഭയും ഏറ്റെടുക്കുന്നത്. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം മുതൽ 2025 മാർച്ച് 30 അന്താരാഷ്ട്ര സീറോ വേയ്‌സ്‌റ്റ് ദിനം വരെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
നമ്മുടെ നഗരസഭയെ സമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭയാക്കി മാറ്റുന്നതിന് വിപുലമായ പ്രചരണ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. 20നുള്ളിൽ വാർഡുതല സംഘാടകസമിതിയും തുടർന്ന് 23ന് 3 മണിക്ക് നഗരസഭാതല സംഘാടകസമിതിയും നഗരസഭ ഇ.എം.എസ് ടൗൺഹാളിൽ വെച്ച് നടക്കുകയാണ്. ഈ പരിപാടിയിൽ ജനങ്ങളുടെ പൂർണ്ണ സഹകരണം ഉണ്ടാകണമെന്ന് ചെയർപേഴ്സൺ കെ.പി സുധയും വൈസ് ചെയർമാൻ അഡ്വ. ക.സത്യനും പറഞ്ഞു.
Share news