കൊയിലാണ്ടി സബ്ബ് ജില്ലാ സ്കൂൾ കായികമേളയിൽ കൊയിലാണ്ടി ജി.വി.എച്ച്.എസ്-ന് കിരീടം
കൊയിലാണ്ടി: 3 ദിവസം നീണ്ടുനിന്ന ആവേശകരമായ കൊയിലാണ്ടി സബ്ബ് ജില്ലാ സ്കൂൾ കായികമേളയിൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ കൊയിലാണ്ടി ജി.വി.എച്ച്.എസ്. 189 പോയിൻ്റുകൾ കരസ്ഥമാക്കി ഓവറോൾ ചാമ്പ്യൻമാരായി. സമാപന സമ്മേളന ത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് വിജയികൾക്ക് ട്രോഫികൾ കൈമാറി.

എ.ഇ.ഒ.ഗിരീഷ് കുമാർ, സെക്രട്ടറി സുരേഷ് ബാബു, എച്ച്.എം. ഫോറo സെക്രട്ടറി ഷാജി എൻ. ബൽറാം, പ്രേം ഭാസിൻ, ജി.വി.എച്ച്.എസ്.എസ്, പ്രിൻസിപ്പാൾ പ്രദീപൻ, വി. സുചീന്ദ്രൻ, പ്രബീത് കുമാർ, തുടങ്ങിയവർ പങ്കെടുത്തു. ഇനിയും ഏതാനും മൽസരങ്ങൾ പൂർത്തായാകാനുണ്ട്, ഇതിലെ വിജയികളെ പ്രഖ്യാപിച്ച ശേഷം രണ്ടും, മൂന്നും സ്ഥാനങ്ങൾ തീരുമാനിക്കുകയുള്ളൂ, വിജയിച്ച ജി.വി.എച്ച്.എസ്.എസ്.ടീം ടൗണിൽ ആഹ്ളാദ പ്രകടനം നടത്തി.

