കൊയിലാണ്ടി നിയോജക മണ്ഡലം യു.ഡി എഫ് കൺവൻഷൻ
കൊയിലാണ്ടി നിയോജക മണ്ഡലം യു.ഡി എഫ് കൺവൻഷൻ കൊയിലാണ്ടിയിൽ നടന്നു. കൺവൻഷൻ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. ഇടതു സർക്കാർ സമ്പൂർണ്ണ പരാജയമാണെന്ന് അദ്ധേഹം പറഞ്ഞു. നിയോജക മണ്ഡലം ചെയർമാൻ മഠത്തിൽ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.

മഠത്തിൽ നാണു, സി.പി. അസീസ്, പി.രത്നവല്ലി, വി.പി. ഭാസ്കരൻ , രാജേഷ് കീഴരിയൂർ, സി. ഹനീഫ, പി മമ്മദ് ഹാജി, കെ കരുണൻ, റഷീദ് പുളിയഞ്ചേരി, സി. കെ ബാബു. വി ടി സുരേന്ദ്രൻ, പി. ബാലകൃഷ്ണൻ, മുരളി തോറോത്ത്, അരുൺ മണമൽ എന്നിവർ സംസാരിച്ചു. ഡിസംബർ 29 ന് വൈകിട്ട് കൊയിലാണ്ടിയിൽ നടക്കുന്ന കുറ്റവിചാരണ സദസ്സിന് മഠത്തിൽ അബ്ദുറഹ്മാൻ ചെയർമാനും മഠത്തിൽ നാണു ജനറൽ കൺവീനറും വി.പി ഭാസ്കരൻ ട്രഷറുമായി 501 അംഗ കമ്മറ്റി രൂപീകരിച്ചു.
