KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ബാർ അസോസിയേഷൻ പുതിയ ഭാരവാഹികൾ അധികാരമേറ്റു

കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷൻ പുതിയ ഭാരവാഹികൾ അധികാരമേറ്റു. കഴിഞ്ഞ ദിവസം ഓഫീസ് ഹാളിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ അധികാരമേറ്റത്. ബാർ അസോസിയേഷനിൽ വെച്ചു നടന്ന ചടങ്ങിൽ പ്രസിഡണ്ടായിരുന്ന അഡ്വ. ജെതീഷ് ബാബു പുതിയ പ്രസിഡണ്ട് അഡ്വ. എ വിനോദ് കുമാറിന് അധികാരം കൈമാറി.
ഭാരവാഹികളായി അഡ്വ എ വിനോദ് കുമാർ (പ്രസിഡണ്ട്), അഡ്വ ബിനോയ് ദാസ് വി വി (ജനറൽ സെക്രട്ടറി), അഡ്വ. അജ്മില എം (വൈസ് പ്രസിഡണ്ട്), അഡ്വ. പ്രവീൺ വി പി (ജോയിൻ്റ് സെക്രട്ടറി), അഡ്വ ലിജിൻ എൻ കെ (ട്രഷറർ), എക്സിക്യൂട്ടീവ് മെമ്പർമാർ : അഡ്വ രഞ്ജിത് ശ്രീധർ, അഡ്വ കെ അശോകൻ, അഡ്വ എം ഉമ്മർ, അഡ്വ. വിജേഷ് ശ്രീധർ, അഡ്വ. അഭയകൃഷ്ണൻ എസ്, അഡ്വ. അരുൺ കൃഷ്ണ കെ എന്നിവരെയാണ് പുതുതായി തെരഞ്ഞെടുത്തത്.