KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ബി.എസ്സ്.എം. ആർട്സ് കോളജിലെ പഴയകാല സഹപാഠികളുടെ കൂട്ടായ്മ

കൊയിലാണ്ടി: കൊയിലാണ്ടി ബി.എസ്.എം. ആർട്സ് കോളജിലെ പഴയകാല സഹപാഠികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. കോളേജിലെ 1979 – 81 കാലഘട്ടത്തിലെ ഫോർത്ത് ഗ്രൂപ്പ് അംഗങ്ങളുടെ കൂട്ടായ്മാണ് ഒന്നിച്ചണിനിരന്നത്. 42 വർഷത്തിന് ശേഷം നടന്ന ഒത്ത് ചേരൽ എല്ലാവർക്കും സന്തോഷ പ്രദമായിരുന്നു. ബി.എസ്സ്.എം. കോളേജിന് സമീപമുള്ള ആതിര ബിൽഡിങ്ങ് ൽ ആയിരുന്നു കൂട്ടായ്മ.

ചടങ്ങിൽ വിനോദ് കുമാർ കണയങ്കോട് സ്വാഗതം പറഞ്ഞു. റോജാമണി അദ്ധ്യക്ഷത വഹിച്ചു. വാസുദേവൻ, ബാലകൃഷ്ണൻ, സുരേഷ് ബാബു എം.പി. , രാമദാസൻ, സേതുമാധവൻ, രമേഷ്, സുജാത, മല്ലിക, രമ എന്നിവർ സംസാരിച്ചു.

Share news