കൊയിലാണ്ടി അലയൻസ് ക്ലബ്ബ് ഇൻ്റർനാഷണൽ പരിസ്ഥിതി ദിനം ആചരിച്ചു

കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇൻ്റർനാഷണൽ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. സൗത്ത് എൽ.പി. സ്ക്കൂളിൽ വൃക്ഷ തൈ നട്ടുകൊണ്ടാണ് പരിസ്ഥിതിദിനം ആചരിച്ചത്. ചാർട്ടർ ഡിസ്ട്രിക്ട് ഗവർണർ കെ. സുരേഷ് ബാബു, എൻ. ചന്ദ്രശേഖരൻ, രാഗം മുഹമ്മദലി, കെ. സുധാകരൻ, കെ.കെ. ബീന ടീച്ചർ എന്നിവർ സംസാരിച്ചു.
