ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ സ്ഥിരം ശാന്തിക്കാരനായി കൊടുമാട്ടു ഇല്ലം ശ്രീകൃഷ്ണൻ നമ്പൂതിരി ചുമതലയേറ്റു

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രാങ്കണത്തിൽ പുതുതായി പണികഴിപ്പിച്ച ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ സ്ഥിരം ശാന്തിക്കാരനായി ശ്രീ കൊടുമാട്ടു ഇല്ലം ശ്രീകൃഷ്ണൻ നമ്പൂതിരി ചുമതലയേറ്റു. ക്ഷേത്രസന്നിധിയിൽ വെച്ചു നടന്ന ലളിതമായ ചടങ്ങിൽ മേൽശാന്തി ശിവപ്രസാദ് നമ്പൂതിരിയിൽ നിന്നും താക്കോൽ ഏറ്റു വാങ്ങി.

ട്രസ്റ്റി ബോർഡ് ചെയർമാൻ മോഹനൻ പുതിയ പുരയിൽ, ക്ഷേത്ര കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ പ്രേംകുമാർ കീഴ്ക്കോട്ട്, ക്ഷേത്ര ഭാരവാഹികളായ ആയടത്തിൽ ഉണ്ണിക്കൃഷ്ണൻ, ശിവപ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

