കെകെഎംഎ കുടുംബ സഹായ നിധി വിതരണം ചെയ്തു

കോഴിക്കോട്: കെകെഎംഎ കുടുംബ സഹായ നിധി വിതരണം ചെയ്തു. കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ അംഗങ്ങളായിരിക്കെ മരണപ്പെട്ട 12 കുടുംബങ്ങൾക്കും, മുമ്പ് മരണപ്പെട്ട 17 കുടുംബങ്ങൾക്കുമുള്ള രണ്ടാം ഗഡു സഹായ നിധി വിതരണം കോഴിക്കോട് MSS ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പരിപാടി കെകെഎംഎ രക്ഷാധികാരി സിദ്ധിഖ് കൂട്ടുംമുഖം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് കെ. കെ. അബ്ദുള്ള അദ്ധ്യക്ഷതവനഹിച്ചു. കുവൈറ്റിലെ യുവ പണ്ഡിതനും വാഗ്മിയുംമായ അഷറഫ് എകരൂൽ മുഖ്യ പ്രഭാഷണം നടത്തി.

പി. കെ. അക്ബർ സിദ്ധീഖ് (രക്ഷാധികാരി), എൻ. എ. മുനീർ (കെയർ ഫൗണ്ടേഷൻ) അലിമാത്ര, അബ്ദുൽ ഫത്താഹ് തയ്യിൽ, കെ. സി. അബ്ദുൽ കരീം, അഷറഫ് മാങ്കാവ്, ഖമറുദ്ധീൻ കുറ്റിപ്പുറം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നെത്തിയ പ്രവർത്തകരും, മരണപ്പെട്ട അംഗങ്ങളുടെ ആശ്രിതരും അടക്കം ഇരുന്നോറോളം പേർ പങ്കെടുത്ത സദസ്സിൽ പ്രമുഖ പണ്ഡിതൻ ജലീൽ ബാഖവി പാറന്നൂർ പ്രാർത്ഥനാ സദസ്സിന് നേതൃത്വം നൽകി.

കെകെഎംഎ യുടെ നേതാക്കളായ സലീം അറക്കൽ, സുബൈർ ഹാജി, ബഷീർ ആമേത്ത്, എ.വി. മുസ്തഫ, അബ്ദു കുറ്റിച്ചിറ, എം.കെ. മുസ്തഫ, എം.സി. ഷറഫുദ്ധീൻ, കെ.ടി. അബ്ദുസെലാം, ദിലീപ് കോട്ടപ്പുറം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഹാഷിം തങ്ങളുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിക്ക് ജനറൽ സിക്രട്ടറി റസാക്ക് മേലടി സ്വാഗതവും, യു.എ ബക്കർ നന്ദിയും പറഞ്ഞു.
