കെ ജെ യേശുദാസിന് തമിഴ്നാട് സര്‍ക്കാരിന്റെ എം എസ് സുബ്ബലക്ഷ്മി അവാര്‍ഡ്; ശ്വേത മോഹന്‍ കലൈമാമണി പുരസ്കാരം

കെ. ജെ. യേശുദാസിന് തമിഴ്നാട് സര്‍ക്കാരിന്റെ എം എസ് സുബ്ബലക്ഷ്മി പുരസ്കാരം. സംഗീത മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പ്രഖ്യാപനം നടത്തിയത്. കലൈമാമണി പുരസ്കാരം ഗായിക ശ്വേത മോഹന്‍ സമ്മാനിക്കും. സംഗീത സംവിധായകന് അനിരുദ്ധിനും പുരസ്കാരമുണ്ട്.

സിനിമാ താരങ്ങളായ എസ്.ജെ. സൂര്യ, സായ് പല്ലവി, വിക്രം പ്രഭു, വി സി ഗുഹനാഥന്, കെ മണികണ്ഠന്, ജോര്‍ജ് മരിയന്‍ എന്നിവര്‍ക്ക് കലൈമാമണി പുരസ്കാരമുണ്ട്. ചലച്ചിത്ര സംവിധായകന് ലിംഗുസ്വാമി, കലാസംവിധായകന്‍ ജെ.കെ, സ്റ്റണ്ട് മാസ്റ്റര്‍ സൂപ്പര്‍ സുബ്ബരായന്‍, ഗാനരചയിതാവ് വിവേക, തുടങ്ങിയവര്‍ക്കും പുരസ്കാരങ്ങളുണ്ട്. സാഹിത്യകാരന് എന്‍. മുരുകേശ പാണ്ഡ്യന് സാഹിത്യത്തിനുള്ള ഭാരതിയാര്‍ അവാര്‍ഡും ലഭിച്ചു.
2021, 2022, 2023 വര്‍ഷങ്ങളിലെ ഭാരതീയാര്‍, കലൈമണി പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. അടുത്ത മാസം ചെന്നൈയില്‍ പുരസ്കാരം സമ്മാനിക്കും. സിനിമ, സംഗീതം, നാടകം, നൃത്തം, ഗ്രാമീണകലകള്‍, സംഗീതനാടകം തുടങ്ങി വിവിധ വിഭാഗങ്ങളിലായി 90 പേര്‍ക്കാണ് പുരസ്കാരം നല്‍കുന്നത്.

