കിള്ളവയൽ എളാഞ്ചേരി താഴ റോഡ് പ്രവൃത്തി ഉത്ഘാടനം ചെയ്തു
മൂടാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ കിള്ളവയൽ എളാഞ്ചേരി താഴ റോഡ് പ്രവൃത്തി ഉത്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് – ജില്ലാ പഞ്ചായത്ത് അംഗം എം.പി. ശിവാനന്ദൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. കോഴിക്കോട് ജില്ലാപഞ്ചായത്ത് 20 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 6.5 ലക്ഷം രൂപയും അനുവദിച്ചാണ് കോൺക്രീറ്റ് റോഡ് നിർമിക്കുന്നത്.
.

.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചൈത്ര വിജയൻ മുഖ്യാതിഥി യായി. എം.സുരേഷ് സംസാരിച്ചു. വാർഡ് മെമ്പർഎം.പി അഖില സ്വാഗതവും ജയേഷ് നന്ദിയും പറഞ്ഞു.



