KOYILANDY DIARY.COM

The Perfect News Portal

ഖാദി മഹോത്സവം സംഘടിപ്പിച്ചു

.

കോഴിക്കോട്‌: അഖില ഭാരത ചർക്ക സേവാസംഘത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി സർവോദയ സംഘം സംഘടിപ്പിക്കുന്ന “ഖാദി മഹോത്സവം’ എം കെ രാഘവൻ എംപി ഉദ്‌ഘാടനം ചെയ്‌തു. ഖാദി സ്പെഷ്യൽ റിബേറ്റിന്റെയും ചാച്ചാജി കുർത്തയുടെയും “ഖാദി മൃദുൽ’ കുട്ടികളുടെ ഉടുപ്പിന്റെയും ഉദ്ഘാടനം അഹമ്മദ് ദേവർകോവിൽ എംഎൽഎ നിർവഹിച്ചു. ആദ്യ വിൽപ്പന കെവിഐ പ്രോ സോഫ്റ്റ്‌വെയർ സൊലൂഷൻ സിഇഒ ആർ വി നാരായണൻ നിർവഹിച്ചു. കെവിഐസി ഡയറക്ടർ സി ജി ആണ്ടവർ മുഖ്യാതിഥിയായി.

 

സൂര്യ റിസർച്ച് ആൻഡ്‌ ഇൻഡസ്ട്രീസ് സിഇഒ എൻ ജെ ചെറിയാൻ, കൗൺസിലർ എസ് കെ അബൂബക്കർ, പ്രദീപം മുഖ്യ പത്രാധിപർ ഡോ. എ വി പ്രകാശ്, പ്രസ്‌ ക്ലബ് പ്രസിഡണ്ട് പി കെ സജിത്ത്, അഡ്വ. എം രാജൻ എന്നിവർ സംസാരിച്ചു. സർവോദയസംഘം ഏർപ്പെടുത്തിയ കെ കേളപ്പൻ സർവോദയ അവാർഡ് മുൻ എംപി സി ഹരിദാസിന്‌ സമർപ്പിച്ചു. സേവന സമർപ്പണാദര ചടങ്ങിൽ ‘പ്രതീകാത്മക ഗാന്ധിജി’ സർവോദയ സംഘത്തിൽനിന്നും വിരമിച്ചവരേയും മുതിർന്ന നെയ്‌ത്ത്‌ തൊഴിലാളികളേയും ആദരിച്ചു. സംവാദ സദസ്സ്‌, പ്രസംഗ മത്സരം, കവിയരങ്ങ്‌, ഖാദി ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളുടെ പ്രദർശനം, ചർക്കയിൽ നൂൽ നൂൽക്കുന്നതിന്റെ പ്രദർശനം, ഗാന്ധി ചിത്ര സാഹിത്യ പ്രദർശനം എന്നിവയും ഉണ്ടായി.

Advertisements

 

Share news